KeralaNEWS

വാക്സിനേഷന്റെ പ്രതീകാത്മക ചിത്രം :പരിഹസിക്കുന്നവരോട് ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് പറയാനുള്ളത്

ഫേസ്ബുക്കിലൂടെ ആണ് മറുപടി

ജനങ്ങൾ വാക്സിൻ എടുക്കുന്നത് പ്രോത്സാഹിപ്പിക്കാൻ ഇട്ട പ്രതീകാത്മക ചിത്രത്തെ കളിയാക്കുന്നവർക്ക് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ മറുപടി. ഫേസ്ബുക്കിലൂടെ ആണ് മറുപടി.

ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഫേസ്ബുക് പോസ്റ്റ് –

ഞാൻ കോവിഡ് വാക്സിനേഷൻ എടുത്തതിനെ പരിഹസിച്ചുകൊണ്ട് ചിലർ പോസ്റ്റ് ഇടുന്നതായി കണ്ടു.അത്തരക്കാരോട് പ്രതികരിക്കേണ്ടതില്ലെന്ന് അറിയാം.എങ്കിലും ഒരു മഹാമാരിക്കെതിരായ പ്രതിരോധപ്രവർത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങൾ തിരിച്ചറിയണം.ബ്ളൗസ് മുതുകിൽ നിന്ന് താഴ്ത്തി ഇഞ്ചക്ഷൻ എടുക്കുമ്പോൾ സാരി കൊണ്ട് മറയും എന്ന് അറിയായ്കയല്ല .കിട്ടിയത് ആയുധമാക്കാമോ എന്ന് നോക്കിയതാണ്.വാക്സിൻ എടുക്കാൻ ആർക്കെങ്കിലും മടിയുണ്ടെങ്കിൽ അവരെ പ്രേരിപ്പിക്കുന്നതിനാണ് മന്ത്രിമാരും മറ്റും വാക്സിൻഎടുക്കുന്ന വാർത്ത കൊടുക്കുന്നത്.ഏതു നല്ലകാര്യത്തെയും പരിഹസിക്കാൻ ചുമതലയെടുത്തവരോട് സഹതാപമേയുള്ളു

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker