IndiaNEWS

ജോലി വാഗ്ദാനം ചെയ്ത് പീഡനം,വീഡിയോ പുറത്ത്,ബിജെപി നേതാവ് കുരുങ്ങും

വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്

കർണാടക മന്ത്രി രമേശ്‌ ജാർക്കിഹോളിയ്ക്കെതിരെ ലൈംഗിക പീഡന ആരോപണം.സർക്കാർ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു എന്നാണ് ആരോപണം. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.ബംഗളുരു പോലീസ് കമ്മീഷണർക്ക് പരാതി നൽകുമെന്നും യുവതിയും കുടുംബവും അറിയിച്ചു.

25 വയസുള്ള യുവതിയെ ജോലി വാഗ്ദാനം ചെയ്ത് മന്ത്രി പലതവണ പീഡിപ്പിച്ചു എന്നാണ് ആരോപണം.ബംഗളുരുവിലെ കബ്ബർ പാർക്ക് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ വച്ചാണ് പീഡനം നടന്നത്. യുവതി വീഡിയോ റെക്കോർഡ് ചെയ്തു എന്ന് അറിഞ്ഞതിനു ശേഷം ജാർക്കിഹോളി യുവതിയെ ഭീഷണിപ്പെടുത്തിയ വിവരവും പുറത്ത് വന്നിരുന്നു. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker