
മേഴ്സിക്കുട്ടിയമ്മക്കെതിരെ സ്ഥാനാർത്ഥിയാകുമെന്ന് ഇ എം സി സി ഡയറക്ടർ. കുണ്ടറയിൽ സ്വതന്ത്രനായി പത്രിക സമർപ്പിക്കുമെന്ന് ഷിജു വർഗീസ് മാധ്യമങ്ങളോട് പറഞ്ഞു. വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും ആഴക്കടൽ മത്സ്യബന്ധന കരാർ തെരഞ്ഞെടുപ്പ് വിഷയമാക്കുമെന്നും ഷിജു വർഗീസ് പറഞ്ഞു.
കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മയെ തന്നെ മത്സരിപ്പിക്കാൻ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഷിജു വർഗീസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം.