LIFEMovie

ജോഷി- സുരേഷ് ഗോപി ചിത്രം കാഞ്ഞിരപ്പള്ളിയിൽ

ജോഷി സംവിധാനം ചെയ്യുന്ന ‘പാപ്പൻ‌’ എന്ന സിനിമയുടെ ചിത്രീകരണം മാർച്ച് അഞ്ചിന് ആരംഭിക്കുന്നു.കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്ക് കത്തീഡ്രൽ പള്ളിയിലാണ് തുടക്കം.ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, പാലാ, തുടങ്ങിയ സ്ഥലങ്ങളിലായാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം നടക്കുന്നത്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: സെബാസ്റ്റ്യൻ കൊണ്ടൂപ്പറമ്പിൽ (യു.എസ്.എ) തോമസ് ജോൺ (യു.എസ്.എ).സുരേഷ് ഗോപിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നിരവധി വിജയചിത്രങ്ങളുടെ കൂട്ടുകെട്ടായ ജോഷി-സുരേഷ് ഗോപി ചിത്രമെന്ന നിലയിൽ ഏറെ ശ്രദ്ധേയമാകുന്നു ഈ ചിത്രവും.
നീതാ പിള്ള (പൂമരം, കുങ്ഫൂ ഫെയിം) സണ്ണി വെയ്ൻ,കനിഹ,നൈലാ ഉഷ, ആശാ ശരത് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
സുരേഷ് ഗോപിയ്ക്കൊപ്പം ഗോകുൽ സുരേഷ് ഗോപിയും ഈ ചിത്രത്തിലഭിനയിക്കുന്നു.
ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന് ഏറെ പ്രത്യേക തയുണ്ട്.
വിജയരാഘവൻ, ജനാർദ്ദനൻ,ഷമ്മി തിലകൻ, ബിനു പപ്പു,സാസ്വികാ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.ആർ. ഷാനിൻ്റേതാണ് തിരക്കഥ.സംഗീതം: ജെയ്ക്ക് ബിജോയ്സ്.
അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ്: ശ്യാം ശശിധരൻ.ആലോഷ് സിനിമാസ് ആൻ്റ്ചാന്ദ് വി.മൂവീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.പി ആർ ഒ വാഴൂർ ജോസ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker