NEWS

ബൈക്ക് ലോറിക്ക് പിന്നിലിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു

പ്ലസ്ടു പാസായി ഡിഗ്രിക്ക് ചേരാനിരിക്കുകയായിരുന്നു അനന്തു. ക്ലാസ് തുടങ്ങാത്തതിനാല്‍ തൃത്താലയിലെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുകയായിരന്നു. പമ്പിലേക്ക് പോകും വഴിയാണ് അപകടം നടന്നത്

ആനക്കര: പട്ടിത്തറയില്‍ ബൈക്ക് ലോറിക്ക് പിറകിലിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു.ആനക്കര മലമല്‍ക്കാവ് മേപ്പറമ്പില്‍ അനില്‍കുമാറിന്റെ മകന്‍ അനന്തു ( 18) ആണ് മരിച്ചത്. ബുധനാഴ്ച്ച മൂന്ന് മണിയോടെയാണ് അപകടം. മലമല്‍ക്കാവിലെ വീട്ടില്‍ നിന്ന് തൃത്താലയിലേക്ക് പോകുമ്പോള്‍ പട്ടിത്തറ ബ്രദേഴ്‌സ് ലൈബ്രറിക്ക് സമീപം വെച്ച് ലോറിയുടെ പിറകിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ കുന്നം കളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി മരണം സംഭവിച്ചു. മൃതദേഹം കുന്നംകുളം റോയല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

പ്ലസ്ടു പാസായി ഡിഗ്രിക്ക് ചേരാനിരിക്കുകയായിരുന്നു. ക്ലാസ് തുടങ്ങാത്തതിനാല്‍ തൃത്താലയിലെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുകയായിരന്നു അനന്തു.
പെട്രോള്‍ പമ്പിലേക്ക് പോകുന്ന വഴിയാണ് അപകടം.
മാതാവ് : ബിന്ദു.സഹോദരന്‍ : അഭിനന്ദ്.തൃത്താല പോലീസ് കേസെടുത്തു.

Back to top button
error: