IndiaNEWS

എൻഡിഎയുമായി വിജയകാന്ത് ഇടയുന്നു, തമിഴ്നാട്ടിൽ ബിജെപിക്ക് തിരിച്ചടി

നടൻ വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെ മുന്നണിക്ക് പുറത്തു കടക്കുമെന്നാണ് സൂചന

തമിഴ്നാട്ടിൽ സീറ്റ് വിഭജനത്തെ ചൊല്ലി എൻഡിഎ ആടിയുലയുന്നു. നടൻ വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെ മുന്നണിക്ക് പുറത്തു കടക്കുമെന്നാണ് സൂചന.

ഡിഎംകെയുടെ സ്ഥാപക നേതാവും നടനുമായ വിജയകാന്ത് പൂർണമായും വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 23 സീറ്റുകളാണ് പാർട്ടി എൻ ഡി എയിൽ നിന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ പന്ത്രണ്ടിൽ കൂടുതൽ നൽകാനാവില്ല എന്നാണ് മുന്നണിക്ക് നേതൃത്വം നൽകുന്ന അണ്ണാ ഡിഎംകെ പറയുന്നത്.

ഇതിനിടെ എഐഎഡിഎംകെ പാർട്ടി കോഡിനേറ്റർ ഒ പനീർസൽവത്തെ കാണാൻ ഡിഎംഡികെ ഡെപ്യൂട്ടി സെക്രട്ടറി വിജയകാന്തിന്റെ ഭാര്യാസഹോദരൻ എൽകെ സുധീഷ് ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഇതോടെ ആരുടെ മുന്നിലും മുട്ടു നടക്കില്ലെന്ന് വിജയകാന്തിന്റെ മകൻ വിജയ് പ്രഭാകർ പ്രഖ്യാപിച്ചു.

വിജയകാന്ത് ആണ് പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന് സുധീഷ് സമൂഹമാധ്യമങ്ങളുടെ വ്യക്തമാക്കി. ബിജെപിക്കും പിഎംകെക്കും അണ്ണാ ഡിഎംകെ വാരിക്കോരി സീറ്റു നൽകുന്നുണ്ടെങ്കിലും തങ്ങളോട് ചിറ്റമ്മനയം കാണിക്കുകയാണ് എന്നാണ് ഡിഎംഡികെയുടെ പരാതി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker