KeralaLead NewsNEWS

ഇന്റര്‍നെറ്റ് ഉപയോഗത്തിന് നിയമനിര്‍മാണത്തിന് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: നിലവിലെ ഐടി നിയമം പൊളിച്ചെഴുതുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇന്റര്‍നെറ്റ് ഉപയോഗത്തിനും സമൂഹമാധ്യമ ഇടപെടലുകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളുണ്ടാകും. ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ് കരട് തയാറാക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഡല്‍ഹിയില്‍ ദേശീയ മാധ്യമം സംഘടിപ്പിച്ച ഡിജിറ്റല്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സമൂഹമാധ്യമങ്ങള്‍ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കരുത്. ഇന്റര്‍നെറ്റ് സുരക്ഷിതവും ഉപഭോക്താക്കള്‍ക്ക് വിശ്വാസ്യയോഗ്യവുമായിരിക്കണം. ഇടനിലക്കാര്‍ ഉപയോക്താക്കളോട് ഉത്തരവാദിത്തമുള്ളവരായിരിക്കണം. ചില നിയമങ്ങള്‍ നിലവില്‍ വരണം’ രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

Back to top button
error: