KeralaNEWS

കമുക് തലയില്‍ വീണ്‌ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് ദാരുണാന്ത്യം

നെടുങ്കണ്ടം: മരം തലയില്‍ വീണ് അധ്യാപകന്‍ മരിച്ചു. നെടുംങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എഴുകുംവയല്‍ കൊച്ചുപറമ്പില്‍ ലിജി വര്‍ഗീസ് (48) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 11.30 ഓടെ ഇരട്ടയാറിലെ സ്ഥലത്ത് വീട് നിര്‍മ്മാണത്തിനായി പനമരം മുറിച്ച് മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്. മുറിച്ച പന താഴേക്ക് വീഴുന്നതിനിടെ സമീപത്തുള്ള കമുകില്‍ തട്ടി കമുക് കടപുഴകി തലയില്‍ വീണ് മരണം സംഭവിക്കുകയായിരുന്നു.

അപകടമുണ്ടായ ഉടന്‍ ലിജിയെ ആശുപതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker