
ബംഗാൾ സർക്കാർ പുനലൂർ പേപ്പർമിൽ ഭൂമി കൈവശപ്പെടുത്തിയത് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി. 22 വർഷമായുള്ള കയ്യേറ്റം ഒഴിയാൻ ബംഗാളിനോട് സുപ്രീംകോടതി നിർദേശിച്ചു.
പുനലൂർ പേപ്പർമില്ലിന് ബംഗാൾ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് ആർ എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.