
കോൺഗ്രസിന്റെ കോഴിക്കോട് സ്ഥാനാർഥി സാധ്യതാ പട്ടികയായി. ബാലുശ്ശേരിയിൽ നടൻ ധർമ്മജൻ ബോൾഗാട്ടി മത്സരിക്കുമെന്ന് ഉറപ്പായി. കോഴിക്കോട് നോർത്ത് സ്ഥാനാർത്ഥി കെ എസ് യു പ്രസിഡണ്ട് അഭിജിത്ത് ആണ്.
എലത്തൂർ ജനതാദളിന് നൽകും. പേരാമ്പ്രയിൽ കെ സി അബു ആയിരിക്കും സ്ഥാനാർഥി. കൊയിലാണ്ടിയിൽ രാജീവൻ മാസ്റ്ററോ എൻ സുബ്രഹ്മണ്യനോ മത്സരിക്കും.