KeralaNEWS

കൊല്ലത്ത് സിപിഐഎം സാധ്യത പട്ടികയായി, മുകേഷ് മത്സരിക്കും

ഇത്തവണ ചവറ കൂടി മത്സരിക്കുന്നത് കൊണ്ട് അഞ്ചു സീറ്റിൽ സിപിഐഎം മത്സരിക്കും

കൊല്ലം ജില്ലയിലെ സിപിഐഎം സാധ്യതാപട്ടിക ആയി. എം എൽ എമാർ ആയ സിനിമാ താരം മുകേഷ്, എം നൗഷാദ് എന്നിവർ വീണ്ടും മത്സരിക്കും.

കഴിഞ്ഞതവണ കൊല്ലത്ത് സിപിഐഎം നാല് സീറ്റിലാണ് മത്സരിച്ചത്. ഇത്തവണ ചവറ കൂടി മത്സരിക്കുന്നത് കൊണ്ട് അഞ്ചു സീറ്റ് ആകുമത്. കഴിഞ്ഞ തവണ ചവറയിൽ സിഎംപി അരവിന്ദാക്ഷൻ വിഭാഗം ആണ് മത്സരിച്ചത്. പിന്നീട് സിഎംപി അരവിന്ദാക്ഷൻ വിഭാഗം പൂർണമായും സിപിഐഎമ്മിൽ ലയിച്ചു. ഡോക്ടർ സുജിത്ത് വിജയൻ ആകും ചവറയിലെ സ്ഥാനാർത്ഥി. എന്നാൽ ചിഹ്നം സംബന്ധിച്ച കാര്യം സംസ്ഥാന നേതൃത്വം തീരുമാനിക്കും.

മേഴ്സിക്കുട്ടി അമ്മയ്ക്ക് ഒരവസരം കൂടി നൽകണമെന്ന് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. മേഴ്സിക്കുട്ടിയമ്മ ഇല്ലെങ്കിൽ എസ് എൽ സജികുമാറോ ചിന്ത ജെറോമോ ആയിരിക്കും മത്സരിക്കുക. കൊട്ടാരക്കരയിൽ കെ എൻ ബാലഗോപാൽ മത്സരിച്ചേക്കും. സിറ്റിങ് എംഎൽഎ ഐഷാ പോറ്റിക്ക് ഒരു അവസരം കൂടി നൽകണമെന്ന ആവശ്യവും നിലവിലുണ്ട്.

കുന്നത്തൂർ സിപിഎം ഏറ്റെടുക്കില്ല. ആർഎസ്പി ലെനിനിസ്റ്റ് പാർട്ടി അംഗം കോവൂർ കുഞ്ഞുമോൻ ആയിരിക്കും ഇവിടെ സ്ഥാനാർഥി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker