LIFEMovie

മലയാളത്തിന്റെ സ്വന്തം OTT പ്ലാറ്റ് ഫോം ഒരുങ്ങുന്നു

കോവിഡ് കാലഘട്ടം മലയാളികളുടെ കാഴ്ച ശീലങ്ങളെക്കൂടിയാണ് മാറ്റിയത്. തീയേറ്ററില്‍ മാത്രം സിനിമ കണ്ടിരുന്ന ജനത ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലൂടെ ലോകത്തിലെ പല ഭാഷകളിലുള്ള സിനിമകളും കണ്ടു തുടങ്ങി. ദൃശ്യം2 അടക്കമുള്ള മലയാള സിനിമകള്‍ ഒടിടി റിലീസായി എത്തി ലോകവ്യാപകമായി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മലയാളത്തില്‍ ഇതിനോടകം നിരവധി ചിത്രങ്ങള്‍ പല ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലൂടെ പ്രദര്‍ശനത്തിനെത്തിക്കഴിഞ്ഞു. ഒടിടി പ്ലാറ്റ് ഫോമുകള്‍ക്ക് വേണ്ടിയും കേരളത്തില്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങിയെന്നതാണ് മറ്റൊരു വസ്തുത

എന്നാല്‍ ഇത്തരം ഒടിടി പ്ലാറ്റ് ഫോമുകള്‍ എത്രത്തോളം വിശ്വസ്തമാണെന്നോ അതിന്റെ സ്വീകാര്യത എങ്ങനെയായിരിക്കുമെന്ന കാര്യത്തില്‍ തെല്ല് സംശയമില്ലാതില്ല. ഈ അവസ്ഥയ്ക്ക് പരിഹാരവുമായിട്ടാണ് മലയാളികളുടെ സ്വന്തം ഒടിടി പ്ലാറ്റ്‌ഫോമുമായി മലയാള സിനിമയിലെ ഏറ്റവും മികച്ച പ്രൊഡക്ഷന്‍ ഡിസൈനറായ ബാദുഷയും സംഘവും എത്തിയിരിക്കുന്നത്.

പ്രൊജക്ട് ഡിസൈനര്‍ ബാദുഷയുടേയും നിര്‍മ്മാതാവ് ഷിനോയ് മാത്യുവിന്റെയും നേതൃത്വത്തില്‍ എല്ലാ സിനിമാ പ്രേമികള്‍ക്കുമായി ഒരു OTT പ്ലാറ്റ് ഫോം ആരംഭിക്കുവാന്‍ പോവുകയാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിനെപ്പറ്റിയുള്ള മറ്റ് വിവരങ്ങള്‍ മാര്‍ച്ച് മൂന്നാം തീയതി പ്രഖ്യാപിക്കും. ചലച്ചിത്ര താരം ഫഹദ് ഫാസിലിന്റെ പേജിലൂടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ ലോഗോ പ്രകാശനം ചെയ്യും. ഈ സംരംഭത്തിലൂടെ ഒരുപാട് പുതുമുഖങ്ങള്‍ക്ക് മലയാള സിനിമയിലേക്ക് യാതാരുവിധ പാരമ്പര്യവും അവകാശപ്പെടാനില്ലാതെ കയറി വരാമെന്നതാണ് പ്രത്യേകത.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker