KeralaNEWS

സൗത്ത് റെയിൽവേ സ്റ്റേഷനും 48 ഏക്കർ ഭൂമിയും വിൽക്കുന്നതിനെതിരെ ജനകീയ പ്രക്ഷോഭം

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി റെയിൽവേ ടെൻറർ നൽകിയിരിയ്ക്കുന്നു. 229 കോടി രൂപ ചിലവ് വരുന്ന ഈ പ്രോജക്ട് ഏറ്റെടുക്കുന്ന കമ്പിനിക്ക് പകരം ലഭിക്കുക 2000 കോടിയിലധികം വില വരുന്ന 48 ഏക്കർ ഭൂമിയാണ്. രാജ്യത്തിൻ്റെ പെതു സ്വത്ത് സ്വകാര്യ കമ്പിനികൾക്ക് തീറെഴുതുന്ന ഈ നീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയരുകയാണ്. റെയിൽവേ ജീവനക്കാരും, വിവിധ രാഷ്ട്രീയ / ട്രെഡ് യൂണിയനുകളും , ജനപ്രതിനിധികളും, യാത്രക്കാരും അടങ്ങിയ സമരസമിതി രൂപീകരിച്ച് പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകിയിരിയ്ക്കുന്നു.

മാർച്ച് 3ന് വൈകിട്ട് 4 മണിയ്ക്ക് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു മുന്നിൽ വമ്പിച്ച പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്. ഹൈബി ഈഡൻ MP യോഗം ഉൽഘാടനം ചെയ്യും . CITU അഖിലേന്ത്യ സെക്രട്ടറി K.ചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിക്കും. വിവിധ ട്രഡ് യൂണിയൻ നേതാക്കളും, ജനപ്രതിനിധികളും , റെയിൽവേ യൂണിയൻ നേതാക്കളും അഭിവാദ്യം ചെയ്യും.

കോപ്പറേറ്റുകളുടെ വാണിജ്യ താല്പര്യങ്ങൾക്ക് വഴിവിട്ടു നൽകുന്ന ഈ കൈമാറ്റം ദൂരവ്യാപക ഫലമാണ് ഉണ്ടാകുക.

എറണാകളം മേഖലയിലെ റെയിൽവേയുടെ ഭാവി വികസനം എന്നേന്നേക്കുമായി അവസാനിയ്ക്കും. വൻകിട കമ്പിനി നിർമ്മിയ്ക്കുന്ന ഷോപ്പിങ്ങ് മാളുകളും, സ്റ്റാർ ഹോട്ടലുകളും, തീയറ്ററുകളും, ആയി മാറും. രാജ്യത്തിൻ്റെ വരുമാനവും സമ്പത്തും സ്വകാര്യ കോപ്പറേറ്റ് ഖജനാവിലേക്ക് ഒഴുകും. സാധാരണയാത്രക്കാർക്കും ജനങ്ങൾക്കും ട്രയിൻ യാത്രയും, സ്റ്റേഷൻ ഉപയോഗങ്ങളും അപ്രസ്യമാകും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker