
കോവിഡ് മഹാമാരി ഈ വർഷാവസാനത്തോടെ അവസാനിക്കുമെന്ന് കരുതുന്നത് തെറ്റിദ്ധാരണയാണെന്ന്ലോകാരോഗ്യ സംഘടന. അതേസമയം, കോവിഡിനെതിരെയുള്ള വാക്സിനുകളുടെ വരവ് പുതിയ കേസുകളുടെ എണ്ണവും മരണസംഖ്യയും കുറയ്ക്കുമെന്നും ഡബ്ല്യുഎച്ച്ഒ എമര്‍ജന്‍സീസ് പ്രോഗ്രാം ഡയറക്ടര്‍ മൈക്കല്‍ റയാന് പറഞ്ഞു.
നമ്മൾ മിടുക്കരാണെങ്കിൽ ഈ വർഷം അവസാനത്തോടെ പുതിയ കേസുകളും മരണസംഖ്യയും പിടിച്ചു നിർത്തി മഹാമാരിയെ നിയന്ത്രിക്കാൻ ന സാധിക്കുമെന്നു മൈക്കൽ റയാൻ പറഞ്ഞു. കോവിഡ് വ്യാപനം പരമാവധി കുറയ്ക്കുന്നതിലായിരിക്കണം ലോകത്തിന്റെ ശ്രദ്ധ. നിലവിൽ വൈറസ് നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.