NEWSWorld

പന്ത്രണ്ടാം നിലയില്‍ നിന്ന് വീണ കുട്ടിക്ക് തുണയായി ഡെലിവറി ബോയ്‌

പന്ത്രണ്ടാം നിലയില്‍ നിന്ന് വീണ കുട്ടിക്ക് തുണയായത് ഡെലിവറി ബോയ്. വിയറ്റ്‌നാമിലാണ് സംഭവം. എന്‍യുഎന്‍ മാന്‍ (31) എന്ന ഡെലിവറി ബോയ് ആണ് കഴിഞ്ഞ ഞായറാഴ്ച ഒരു പാക്കേജ് എത്തിക്കാന്‍ ഹാനോയില്‍ എത്തിയത്.

ക്ലയന്റിനെ വെയിറ്റ് ചെയ്തിരുന്ന സമയത്ത് ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. ആദ്യം ശ്രദ്ധിച്ചില്ലെങ്കിലും ഒരു നിലവിളി ശബ്ദം കേട്ടതോടെ കാറില്‍ നിന്നിറങ്ങിയ ഡെലിവെറി ബോയ് നോക്കുമ്പോള്‍ അടുത്ത ഫ്‌ളാറ്റിന്റെ 12-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ഒരു കുഞ്ഞ് തൂങ്ങി കിടന്ന് കരയുന്നു. എന്ത് ചെയ്യണമെന്നറിയാതെ മാന്‍ ഉടന്‍ തന്നെ കാറിന്റെ മുകളില്‍ കയറി 2 മീറ്റര്‍ ഉയരമുളള സമീപത്തെ കെട്ടിടത്തിന്റെ മേല്‍ക്കൂരയിലേക്ക് പിടിച്ച് കയറുകയും താഴേക്ക് വീണ കുഞ്ഞിനെ പിടിക്കാന്‍ കൈ നീട്ടുകയുമായിരുന്നു. എന്നാല്‍ കുട്ടി കൈയ്യിലേക്ക് വീഴാതെ മാനിന്റെ മടിയിലേക്ക് വീഴുകയായിരുന്നു. കുഞ്ഞു രക്ഷപ്പെട്ടെങ്കിലും വായില്‍ നിന്ന് രക്തം വന്നതോടെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വീഴ്ചയില്‍ കുഞ്ഞിന്റെ ഡിസ്‌ക് തെറ്റിയിരുന്നു.

‘തൂങ്ങിനില്‍ക്കുന്ന കുഞ്ഞിനെ കണ്ടപ്പോള്‍ എന്റെ രണ്ടുവയസ്സുകാരി മകളെക്കുറിച്ചാണ് ചിന്തിച്ചത്. ഒരു മിനിറ്റിനുള്ളില്‍ എല്ലാം നടന്നു. എന്താണു സംഭവിക്കുന്നതെന്നു ചിന്തിക്കാന്‍ പോലും എനിക്കു സമയം കിട്ടിയില്ല.’ മാന്‍ പറയുന്നു. ഈ യുവാവിന്റെ സമയോചിതമായ പ്രവൃത്തിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിരിക്കുകയാണ്. മന്‍ഹിന്റെ സോഷ്യല്‍ മീഡിയ പേജില്‍ നിരവധി അഭിനന്ദനങ്ങളാണ് ഇദ്ദേഹത്തിന് ലഭിക്കുന്നത്.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker