Social MediaTRENDING

ഇത്തവണ പ്രിയങ്കയുടെ ഇടപെടൽ തേയില നുള്ളി

കോൺഗ്രസ് പ്രിയങ്കയുടെ മറ്റൊരു വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്

അസമിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആദിവാസി തേയില തൊഴിലാളികൾക്കൊപ്പം നൃത്തം വയ്ക്കുന്ന വീഡിയോ കഴിഞ്ഞദിവസം കോൺഗ്രസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടൊപ്പംതന്നെ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി കടലിൽ ചാടുന്നതും പുഷ്അപ്പ് എടുക്കുന്നതും നൃത്തം ചെയ്യുന്നതുമായ വീഡിയോകൾ കോൺഗ്രസ് ഷെയർ ചെയ്തു. ഇപ്പോഴിതാ കോൺഗ്രസ് പ്രിയങ്കയുടെ മറ്റൊരു വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്.

പുതിയ വീഡിയോയിൽ പ്രിയങ്ക തേയില നുള്ളുകയാണ്. അസമിലെ വിശ്വനാഥ് എന്ന സ്ഥലത്തെ തേയില തോട്ടത്തിൽ ആണ് പ്രിയങ്ക തേയില നുള്ളിയത്. തേയില തൊഴിലാളികളുമായി പ്രിയങ്ക ഗാന്ധി ആശയ വിനിമയം നടത്തി. പ്രിയങ്കയുടെ പുതിയ വീഡിയോ കോൺഗ്രസ് പ്രവർത്തകർ ധാരാളമായി ഷെയർ ചെയ്യുന്നുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker