KeralaNEWS

ഗോപിനാഥിനെ സ്വാഗതം ചെയ്ത് പി കെ ശശി, കോൺഗ്രസ് വിട്ട് പുറത്തുവരട്ടെ എന്ന് സിപിഐ എം

മരണം വരെ കോൺഗ്രസ് ആകുമെന്ന് മനസ്സിലുണ്ടായിരുന്നു എന്നാൽ ഇനി അത് നടക്കുമോ എന്ന് അറിയില്ലെന്നും ഗോപിനാഥ് പ്രതികരിച്ചു

പാലക്കാട് കോൺഗ്രസിലെ ആഭ്യന്തര കലാപത്തെത്തുടർന്ന് ഷാഫി പറമ്പിലിനെതിരെ മത്സരിക്കാൻ ഒരുങ്ങുന്ന കോൺഗ്രസ് നേതാവ് എ വി ഗോപിനാഥുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സിപിഐഎം. ഗോപിനാഥ് ആദ്യം കോൺഗ്രസ് വിട്ട് പുറത്തു വരട്ടെ എന്നിട്ട് ആവാം അടുത്ത നീക്കം എന്നാണ് സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ പറഞ്ഞത്.

അതേസമയം ഗോപിനാഥിനെ പി കെ ശശി സ്വാഗതം ചെയ്തു. കോൺഗ്രസിൽ നിന്നും പലരും സിപിഐഎമ്മിൽ എത്തുമെന്നും ഇത് സ്വാഗതാർഹമാണെന്നും ആണ് പി കെ ശശിയുടെ പ്രതികരണം.

ആലത്തൂർ എംഎൽഎയും പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ആയിരുന്നു എ വി ഗോപിനാഥ്. തന്റെ പാർട്ടി തന്നെ കുറിച്ച് അന്വേഷിക്കുകയോ മണ്ഡലത്തിൽ ആരു മത്സരിക്കും എന്നതിനെക്കുറിച്ച് അന്വേഷിക്കുകയോ ചെയ്തിട്ടില്ല എന്ന് ഗോപിനാഥ് പ്രതികരിച്ചു. മരണം വരെ കോൺഗ്രസ് ആകുമെന്ന് മനസ്സിലുണ്ടായിരുന്നു എന്നാൽ ഇനി അത് നടക്കുമോ എന്ന് അറിയില്ലെന്നും ഗോപിനാഥ് പ്രതികരിച്ചു. തന്നെ ഉപേക്ഷിച്ചാൽ താനും ഉപേക്ഷിക്കേണ്ടേ എന്ന് ഗോപിനാഥ് ചോദിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker