
ഹത്രാസ് പീഡനകേസില്‍ മരണപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെ പ്രതി വെടിവെച്ച് കൊലപ്പെടുത്തി. ഗൗരി ശര്‍മ എന്ന ആളാണ് പെണ്‍കുട്ടിയുടെ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. 2018ലാണ് ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. തുടര്‍ന്ന് പ്രതിയായ ഗൗരവ് ശര്‍മ അറസ്റ്റിലായിരുന്നു. ഒരു മാസത്തോളം ജയിലില്‍ കിടന്ന ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങി.
കഴിഞ്ഞദിവസം ഗ്രാമത്തിലെ ക്ഷേത്രത്തിന്റെ സമീപം വെച്ച് പ്രതിയായ ഗൗരവ് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കാണുകയും വഴക്കുണ്ടാക്കുകയും ചെയ്തു. ഇതിനിടെ പ്രതി പെണ്‍കുട്ടിയുടെ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ ഇയാള്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഗൗരവ ശര്‍മയുടെ കുടുംബാംഗമായ ഒരാളെ പോലീസ് പിടികൂടി.
മാസങ്ങള്‍ക്കു മുമ്പ് മദ്രാസില്‍ ദളിത് യുവതിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം വലിയ ചര്‍ച്ചക്ക് ഇടയാക്കിയിരുന്നു. ഇതിനുശേഷവും നിരവധി പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്.