KeralaNEWS

സ​ഹ​പാ​ഠി​യാ​യ പെ​ൺ​കു​ട്ടി​ക്കൊ​പ്പം ന​ട​ന്നു; ക​ണ്ണൂ​രി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്ക് ഓ​ട്ടോ ഡ്രൈ​വ​റു​ടെ മ​ർ​ദ​നം

ക​ണ്ണൂ​ർ: പാ​നൂ​രി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ര്‍. റോ​ഡി​ന് ന​ടു​വി​ല്‍ വ​ച്ചാ​ണ് മു​ത്താ​റ​പ്പീ​ടി​ക സ്റ്റാ​ന്‍​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യ ജി​നീ​ഷ് വി​ദ്യാ​ര്‍​ഥി​യെ മ​ര്‍​ദി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. എ​സ്എ​സ്എ​ല്‍​സി മോ​ഡ​ല്‍ പ​രീ​ക്ഷ​യ്ക്ക് ശേ​ഷം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങും വ​ഴി​യാ​ണ് ജി​നീ​ഷ് വി​ദ്യാ​ര്‍​ഥി​യെ മ​ര്‍​ദി​ച്ച​ത്. ന​ടു​റോ​ഡി​ല്‍ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ങ്കി​ലും ആ​രും പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ട്ടി​ല്ല.

സ​ഹ​പാ​ഠി​യാ​യ പെ​ണ്‍​കു​ട്ടി​ക്കൊ​പ്പം ന​ട​ന്നു​പോ​യ​തി​നാ​ണ് മ​ര്‍​ദ​ന​മെ​ന്ന് വി​ദ്യാ​ര്‍​ഥി​യു​ടെ പി​താ​വ് ആ​രോ​പി​ച്ചു. യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​ണ് ത​ന്നെ മ​ര്‍​ദി​ച്ച​തെ​ന്ന് വി​ദ്യാ​ര്‍​ഥി പ​റ​ഞ്ഞു. എ​ന്തി​നാ​ണ് ത​ല്ലി​യ​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ജി​നീ​ഷ് മ​റു​പ​ടി പ​റ​ഞ്ഞി​ല്ലെ​ന്നും സം​ഭ​വ​ത്തി​ന് ശേ​ഷം ആ​ള് മാ​റി​പ്പോ​യ​താ​ണെ​ന്ന് പ​റ​ഞ്ഞു​വെ​ന്നും വി​ദ്യാ​ര്‍​ഥി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടും പോ​ലീ​സ് ഒ​ത്ത് തീ​ര്‍​പ്പി​ന് ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് മ​ര്‍​ദ​ന​ത്തി​ന് ഇ​ര​യാ​യ വി​ദ്യാ​ര്‍​ഥി​യു​ടെ കു​ടു​ബം ആ​രോ​പി​ച്ചു. കേ​സ് വേ​ണോ​യെ​ന്നും ഒ​ത്തു തീ​ര്‍​ത്താ​ല്‍ പോ​രെ​യെ​ന്നും പോ​ലീ​സ് ചോ​ദി​ച്ചു​വെ​ന്നും കു​ടു​ബം വ്യ​ക്ത​മാ​ക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker