IndiaNEWS

നിരവധി ബലാത്സംഗ കേസുകള്‍; ജയിലില്‍ നിന്നിറങ്ങി ദിവസങ്ങള്‍ക്കുളളില്‍ പ്രതി വീണ്ടും പിടിയില്‍

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ നിരവധി ബലാത്സംഗ കേസുകളിലെ പ്രതി പിടിയില്‍. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് പ്രതി പിടിയിലാകുന്നത്. പൊലീസുമായുണ്ടായ വെടിവെപ്പില്‍ ഇയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.നിരവധി കവര്‍ച്ച, മോഷണ കേസുകളിലും പ്രതിയാണിയാള്‍.

2019ല്‍ ബലാത്സംഗകുറ്റത്തിന് ജയിലില്‍ പോയ ഇയാള്‍ ഫെബ്രുവരിയിലാണ് ജയിലില്‍നിന്ന് പുറത്തിറങ്ങുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇയാള്‍ക്കെതിരെ നിരവധി ബലാത്സംഗ പരാതികള്‍ ലഭിക്കുകയായിരുന്നു. ഒറ്റപ്പെട്ട വഴികളില്‍ പതുങ്ങിയിരുന്നശേഷം സ്ത്രീകളെ ആക്രമിക്കുകയാണ് പതിവ്. എല്ലാ കേസുകളിലും സമാന കുറ്റകൃത്യ രീതിയാണ് ഇയാള്‍ സ്വീകരിച്ചിരുന്നത്. നിരവധി പരാതികള്‍ ലഭിച്ചതോടെ പ്രതിയെ ഉടന്‍ പിടികൂടാന്‍ പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു.

ഫെബ്രുവരി 25ന് ഇയാള്‍ക്കെതിരെ ഒരു യുവതിയുടെ ബലാത്സംഗ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമാനമായ നിരവധി കേസുകളില്‍ പ്രതിയാണെന്ന് തെളിയുകയായിരുന്നു. നാലുദിവസം നീണ്ട തിരച്ചിലിനൊടുവില്‍ ഗ്രേറ്റര്‍ നോയിഡയില്‍ ഇയാളുണ്ടെന്ന വിവരം പൊലീസിന് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ പിടികൂടാന്‍ എത്തിയതോടെ പൊലീസിന് നേര്‍ക്ക് ഇയാള്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് ഇയാളെ പൊലീസ് കീഴടക്കുകയായിരുന്നു. അനധികൃതമായി തോക്ക് കൈവശം സൂക്ഷിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker