
എറണാകുളത്തെ സിപിഐഎം മത്സരിക്കുന്ന സീറ്റുകളിലെ സ്ഥാനാർത്ഥിപ്പട്ടിക ആയെന്ന് സൂചന. കൊച്ചിയിൽ കെ ജെ മാക്സി, തൃപ്പൂണിത്തുറയിൽ എം സ്വരാജ്, കോതമംഗലത്ത് ആന്റണി ജോൺ എന്നിവർ മത്സരിക്കും.
വൈപ്പിനിൽ ശർമ മത്സരിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ജില്ലാ പഞ്ചായത്തംഗം എം വി ഷൈനി, ഡിവൈഎഫ്ഐ നേതാവ് പ്രണിൽ എന്നിവരുടെ പേരും ശർമയെ കൂടാതെ സ്ഥാനാർത്ഥിപ്പട്ടികയിൽ ഉണ്ട്.
കളമശ്ശേരിയിൽ പി രാജീവും കെ ചന്ദ്രൻപിള്ളയും ആണ് പട്ടികയിൽ. പറവൂർ സീറ്റ് സിപിഐഎം ഏറ്റെടുക്കുകയാണെങ്കിൽ എസ് ശർമയോ പി രാജീവോ ഇവിടെ മത്സരിച്ചേക്കും. പെരുമ്പാവൂരിൽ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി മോഹനന്റെ പേരാണ് പരിഗണിക്കുന്നത്. ഈ സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് നൽകുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല.