KeralaNEWS

ഇ പി ജയരാജൻ മത്സരിക്കില്ല, മട്ടന്നൂരിൽ കെ കെ ശൈലജ

സംഘടനാ രംഗത്ത് സജീവമാകാനാണ് ഇ പിയുടെ തീരുമാനമെന്നാണ് സൂചന

ഇത്തവണ മട്ടന്നൂരിലേക്ക് തന്നെ പരിഗണിക്കേണ്ടതില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഇ പി ജയരാജൻ അറിയിച്ചു. രണ്ടുതവണ ഇ പി ജയരാജൻ മട്ടന്നൂരിൽ നിന്ന് മത്സരിച്ചു ജയിച്ചു. ഇനി സംഘടനാ രംഗത്ത് സജീവമാകാനാണ് ഇ പിയുടെ തീരുമാനമെന്നാണ് സൂചന. ഒരുപക്ഷേ സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് ഇപി വന്നേക്കാം. എന്നാൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് സംസ്ഥാന സമിതിയാണ്.

മട്ടന്നൂരിൽ നിന്ന് ഇ പി മാറുന്ന സാഹചര്യത്തിൽ കെ കെ ശൈലജ അവിടെ മത്സരിച്ചേക്കും. കെ കെ ശൈലജ നേരത്തെ മത്സരിച്ച കൂത്തുപറമ്പ് എൽജെഡിയ്ക്ക് നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker