KeralaNEWS

തിരുവനന്തപുരത്ത് ആന്റണി രാജു തന്നെയെന്ന് സൂചന

തലസ്ഥാനനഗരി ഉൾപ്പെടുന്ന തിരുവനന്തപുരം മണ്ഡലത്തിൽ ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്റണി രാജു തന്നെ മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായി. ജനാധിപത്യ കേരള കോൺഗ്രസിനു ലഭിക്കുന്ന ഏക സീറ്റ് ആകും തിരുവനന്തപുരം. കഴിഞ്ഞതവണ ജനാധിപത്യ കേരള കോൺഗ്രസ് നാലു സീറ്റുകളിലാണ് മത്സരിച്ചത്. മത്സരിച്ച നാല് സീറ്റുകളിലും പരാജയപ്പെടുകയും ചെയ്തു. ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടി വിട്ടത് മൂലം കൂടുതൽ സീറ്റ് നൽകാനാവില്ലെന്ന നിലപാടിലായിരുന്നു സിപിഎം.

ഇതിനിടെ തിരുവനന്തപുരം നിയമസഭാ മണ്ഡലം സി പി എം ഏറ്റെടുത്തേക്കുമെന്ന വാർത്തകളും പുറത്തു വന്നിരുന്നു. ആൻ്റണി രാജുവാണ് കഴിഞ്ഞതവണയും ഇടതു മുന്നണിക്ക് വേണ്ടി മത്സരിച്ചത്.

സി പി എം മത്സരിച്ചാൽ വിജയസാധ്യതയുണ്ടെന്നും, സീറ്റ് ഏറ്റെടുക്കണമെന്നുമുള്ള ജില്ലാ കമ്മിറ്റിയുടെ നിർദേശം,സംസ്ഥാന നേതൃത്വത്തിനു മുന്നിൽ വച്ചിരുന്നു. 3 സീറ്റുകൾ സിപിഎം ഏറ്റെടുത്ത സ്ഥിതിക്ക്, തിരുവനന്തപുരം ആന്റണി രാജുവിന് നൽകാൻ തന്നെ ഒടുവിൽ സിപിഎം തീരുമാനിക്കുകയായിരുന്നു എന്നാണ് സൂചന.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker