BusinessNEWS

ഷാഫി പറമ്പിലിന് ചെക്ക് വെക്കാൻ സിപിഐഎം, മുൻ ഡിസിസി അധ്യക്ഷൻ സിപിഐഎം പിന്തുണയോടെ മത്സരിച്ചേക്കും

പാലക്കാട് ജില്ലയിലെ കരുത്തനായ കോൺഗ്രസ് നേതാവാണ് എ വി ഗോപിനാഥ്

ഷാഫി പറമ്പിലിനെതിരെ മുൻ ഡിസിസി അധ്യക്ഷൻ എവി ഗോപിനാഥിനെ മത്സരിപ്പിക്കാൻ സിപിഐഎം നീക്കമെന്ന് സൂചന. ഇക്കാര്യത്തിൽ ഇന്നത്തെ ജില്ലാ സെക്രട്ടറിയേറ്റിൽ അന്തിമ തീരുമാനം ഉണ്ടാകും.

പാലക്കാട് ജില്ലയിലെ കരുത്തനായ കോൺഗ്രസ് നേതാവാണ് എ വി ഗോപിനാഥ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്ന് ഗോപിനാഥ് മത്സരിക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ പിന്നീട് ആ സീറ്റ് ഷാഫി പറമ്പിലിന് കോൺഗ്രസ്‌ വിട്ടുകൊടുക്കുകയായിരുന്നു.

ഇതേതുടർന്നുള്ള ഗ്രൂപ്പ് പോര് അന്നുമുതൽ ഉണ്ട്. തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ അടക്കം ഗോപിനാഥ് മത്സരിച്ച് ജയിക്കുന്ന സാഹചര്യമുണ്ടായി. എന്നാൽ ഗോപിനാഥിന് വേണ്ട പരിഗണന കോൺഗ്രസ് നേതൃത്വം നൽകുന്നില്ലെന്ന് പരാതി നിലനിൽക്കുന്നു. ഈ പശ്ചാത്തലത്തിലാണ് എവി ഗോപിനാഥ് മത്സരത്തിന് ഒരുങ്ങുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker