
തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ ഉപദേഷ്ടാവാവും. പഞ്ചാബിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുവർഷം മാത്രമാണ് ശേഷിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് തന്ത്രങ്ങൾ മെനയാൻ പ്രശാന്ത് കിഷോറിനെ ഉപദേഷ്ടാവായി നിയമിക്കുന്നത്. അമരീന്ദർ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.
പ്രശാന്ത് കിഷോറിനെ മുഖ്യ ഉപദേഷ്ടാവ് ആയാണ് നിയമിക്കുന്നത്. പഞ്ചാബിന്റെ വികസനത്തിന് ഒരുമിച്ച് പ്രവർത്തിക്കാനാകും എന്നാണ് കരുതുന്നത് എന്ന് അമരീന്ദർ സിംഗ് പറഞ്ഞു. ക്യാബിനറ്റ് റാങ്കോടെ ആണ് നിയമനം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രശാന്ത് കിഷോർ അമരീന്ദർ സിങ്ങിനൊപ്പം പ്രവർത്തിച്ചിരുന്നു.2022 ലാണ് പഞ്ചാബ് തെരഞ്ഞെടുപ്പ്. ഇപ്പോൾ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ വിജയത്തിനായി പ്രവർത്തിക്കുകയാണ് പ്രശാന്ത് കിഷോർ.