TRENDINGYouth

കൊട്ടാരക്കരയുടെ കുടുംബത്തിൽ നിന്നും തുമ്പി നന്ദന

നന്ദന മികച്ച നർത്തകി കൂടിയാണ്

മലയാള സിനിമാ രംഗത്ത് എന്നും
സുവർണ ലിപികളിൽ രേഖപ്പെടുത്തിയ പേരാണ് കൊട്ടാരക്കര ശീധരൻ നായർ.അനശ്വരങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ
മലയാളി പ്രേക്ഷകൻ്റെ മനസ്സിൽ ഇടം നേടിയ ഈ നടൻ്റെ പിൻഗാമികളും കലാരംഗത്ത് ഇന്ന് സജീവമാണ്.

മകൻ സായ്കുമാർ മലയാള സിനിമയിലെ മുൻനിര താരമാണ്.മകൾ ശോഭാ മോഹൻ അഭിനയ രംഗത്ത് ഏറെ സജീവം. ശോഭാ മോഹൻ്റെ മക്കളായ വിനു മോഹനും അനുമോഹനും തങ്ങളുടെ സ്വാധീനം ഉറപ്പിച്ചവരാണ്.

ഇപ്പോഴിതാ കൊട്ടാരക്കര ശ്രീധരൻ നായരുടെ മൂത്ത മകൾ ജയശീയുടെ ചെറുമകൾ നന്ദനയും അഭിനയരംഗത്തെത്തിയിരിക്കുന്നു.
ജയശ്രീയുടെ മകൾ സിന്ധുവിൻ്റെയും ഗോപാലിൻ്റെയും മകൾ തുമ്പി നന്ദനയാണ് ഇപ്പോൾ അഭിനയരംഗത്തേയ്ക്കു കടന്നു വന്നിരിക്കുന്നത്.


തിരുവനന്തപുരത്ത് കോട്ടൺഹിൽ സ്ക്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ
നന്ദന മോഡലിംഗിലൂടെയാണ് അഭിനയരംഗത്തെത്തിയിരിക്കുന്നത്.


ജോസ് സംവാധാനം ചെയ്യുന്ന ‘ദിശ’ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് നന്ദന സെല്ലുലോയ്ഡിലേക്കു കടന്നു വരുന്നത്.നാളെയ്ക്കായ്: എന്ന ചിത്രത്തിലും നന്ദന അഭിനയിച്ചു കഴിഞ്ഞു.


‘ഗ്രീൻ ചില്ലി’ എന്ന ഒരു തമിഴ് ചിത്രത്തിലും അഭിനയിച്ച നന്ദന ഏറെയും അറിയപ്പെടുന്നത് തുമ്പി എന്ന ചെല്ലപ്പേരിലൂടെയാണ്.
തമിഴ് സിനിമയിൽ തുമ്പി എന്ന പേരാണ് ഉപയോഗിക്കുന്നത്.നന്ദന എൻ.ഗോപാൽ എന്നാണ് യഥാർത്ഥ പേര്.നന്ദന മികച്ച നർത്തകി കൂടിയാണ്,

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker