
വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളം കടന്നു. ഗ്രൂപ്പ് മത്സരങ്ങളിൽ ഏഴാം സ്ഥാനക്കാരായാണ് കേരളം ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് പോരാട്ടങ്ങൾ ഇന്ന് അവസാനിച്ചു.
അതേസമയം സഞ്ജു സാംസൺ പരിക്കേറ്റ് പുറത്തായി. ഇതെത്തുടർന്ന് പേസ് ബോളർ ബേസിൽ തമ്പിയെയാണ് ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 16 പോയിന്റുമായാണ് കേരളം ക്വാർട്ടറിൽ എത്തിയത്.