IndiaNEWS

വർഗീയതക്കെതിരെയുള്ള പോരാട്ടത്തിൽ കോൺഗ്രസ് വിവേചനം കാണിക്കരുത്, കോൺഗ്രസിന് തലവേദനയായി ആനന്ദ് ശർമയുടെ ട്വീറ്റ്‌

ഐ എസ് എഫുമായി സഖ്യം ആകാമെന്ന കോൺഗ്രസ് ബംഗാൾ അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരിയുടെ നിലപാട് വേദനാജനകവും നാണംകെട്ടതുമാണെന്ന് ആനന്ദ് ശർമ പറഞ്ഞു

ഇന്ത്യൻ സെക്കുലർ ഫോഴ്സ് പോലുള്ള മത താല്പര്യമുള്ള സംഘടനകളുമായി കോൺഗ്രസ് കൂട്ടുകൂടരുതെന്ന് മുന്നറിയിപ്പു നൽകി കോൺഗ്രസ് നേതാവ് ആനന്ദ് ശർമ. ഗാന്ധിയും നെഹ്റുവും പറഞ്ഞ മതേതരത്വത്തിന് എതിരാണ് ഈ നിലപാട് എന്ന് ആനന്ദ് ശർമ ട്വിറ്ററിൽ ആഞ്ഞടിച്ചു. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് സഖ്യങ്ങൾക്ക് കോൺഗ്രസ് പ്രവർത്തക സമിതിയുടെ അംഗീകാരം വേണമെന്ന് ഉറപ്പാക്കണമെന്ന് ആനന്ദ് ശർമ ആവശ്യപ്പെട്ടു.

വർഗീയതക്കെതിരെ ഉള്ള പോരാട്ടത്തിൽ കോൺഗ്രസിന് വിവേചനം പാടില്ല എന്നും മറ്റൊരു ട്വീറ്റിൽ ആനന്ദ് ശർമ പറഞ്ഞു. മതമോ വർണ്ണമോ നോക്കാതെ വേണം ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാട് എടുക്കാൻ എന്നും ആനന്ദ് ശർമ വ്യക്തമാക്കി. ഐ എസ് എഫുമായി സഖ്യം ആകാമെന്ന കോൺഗ്രസ് ബംഗാൾ അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരിയുടെ നിലപാട് വേദനാജനകവും നാണംകെട്ടതുമാണെന്ന് ആനന്ദ് ശർമ പറഞ്ഞു. ഇക്കാര്യത്തിൽ അധിർ രഞ്ജൻ ചൗധരി നിലപാട് വ്യക്തമാക്കണമെന്നും ആനന്ദ് ശർമ ആവശ്യപ്പെട്ടു.

മതപുരോഹിതൻ അബ്ബാസ് സിദ്ദിക്വി നയിക്കുന്ന ഐ എസ് എഫുമായി കോൺഗ്രസ് തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കുമെന്ന അധിർ രഞ്ജൻ ചൗധരിയുടെ നിലപാടിനെതിരെയാണ് ആനന്ദ് ശർമ രംഗത്തെത്തിയിട്ടുള്ളത്. കഴിഞ്ഞദിവസം കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദിന് കശ്മീരിൽ നൽകിയ സ്വീകരണ ചടങ്ങിൽ കോൺഗ്രസിലെ വിമതവിഭാഗം ഹൈക്കമാൻഡിനെതിരെ ആഞ്ഞടിച്ചിരുന്നു. ആ യോഗത്തിൽ ആനന്ദ് ശർമയും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബംഗാളിലെ സഖ്യം സംബന്ധിച്ച ട്വീറ്റ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker