KeralaLead NewsNEWS

മയക്കു മരുന്ന് വില്പന, വധശ്രമം, ഉൾപ്പെടെ കേസുകൾ; കാസർഗോഡ് സ്വദേശിക്കെതിരെ കാപ്പ ചുമത്തി

കാസർകോട്:മയക്കുമരുന്ന് വില്പന, വധശ്രമം, തട്ടിക്കൊണ്ടു പോകൽ ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി.

കാസർകോട് ഉളിയത്തടുക്ക സ്വദേശി ഇ.കെ. അബ്ദുൽ സമദാനി എന്ന അബ്ദുൽ സമദിനെതിരെയാണ് കാപ്പ ചുമത്തിയത് . കാസറഗോഡ്, വിദ്യാനഗർ, ബദിയഡുക്ക, കുമ്പള പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ ഇയാളെ പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി ജില്ലാ കളക്ടർ ആണ് ഉത്തരവ് ഇറക്കിയത്.

മയക്കുമരുന്ന് കേസിൽ ആറ് മാസമായി കണ്ണൂർ സെൻട്രൽ ജയിലിൽ തടവിലാണ് അബ്ദുൽ സമദാനി.

Back to top button
error: