KeralaNEWS

ചങ്ങനാശ്ശേരിയിൽ കോൺഗ്രസ് മത്സരിച്ചേക്കും

ചങ്ങനാശ്ശേരിക്ക് പകരം ജോസഫ് ഗ്രൂപ്പിന് മൂവാറ്റുപുഴ നൽകിയേക്കും

ചങ്ങനാശ്ശേരിയിൽ യു ഡി എഫിൽ കോൺഗ്രസ് മത്സരിക്കാൻ സാധ്യത. ചങ്ങനാശ്ശേരിക്ക് പകരം ജോസഫ് ഗ്രൂപ്പിന് മൂവാറ്റുപുഴ നൽകിയേക്കും.സീറ്റുകൾ വെച്ച് മാറാൻ ആലോചനയുണ്ട്.

അതേസമയം 12 സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ജോസഫ് വിഭാഗം. മൂവാറ്റുപുഴ സീറ്റ് വേണമെന്ന ആവശ്യം ചർച്ചയിൽ മുന്നോട്ടുവച്ചെന്ന് മോൻസ് ജോസഫ് എം എൽ എ വ്യക്തമാക്കി. കോട്ടയത്ത് ജോസഫ് ഗ്രൂപ്പിന് കൂടുതൽ സീറ്റ് ഇല്ല എന്ന കാര്യം കോൺഗ്രസ്‌ പി ജെ ജോസഫിനെ അറിയിച്ചു.

കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും വേണമെന്ന് ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെട്ടു.രണ്ടിലൊന്ന് മാത്രമേ നൽകാനാവൂ എന്ന നിലപാടിൽ ആണ് കോൺഗ്രസ്. ഒമ്പത് സീറ്റ് നൽകാമെന്നാണ് കോൺഗ്രസ് പറയുന്നത്.ചർച്ച നാളെയും തുടരും

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker