
ദേശാഭിമാനി ന്യൂസ് എഡിറ്റർ കെ ആർ അജയൻ രചിച്ച യാത്രാ പുസ്തകം, തവാങ്‐ മോൻപകളുടെ നാട്ടിൽ പ്രകാശനം ചെയ്തു. കള്ളിക്കാട് മൈലക്കര പി രാമകൃഷ്ണക്കുറുപ്പ് ഗ്രന്ഥശാലയുടെ ഉദ്ഘാടന ചടങ്ങിൽ കവി മുരുകൻ കാട്ടാക്കട കവി ഡോ. ബിജു ബാലകൃഷ്ണനു നൽകിയാണ് പ്രകാശം നിർവഹിച്ചത്.
തൈിരുവനന്തപുരം മൈത്രി ബുക്സാണ് പ്രസാധകർ. അജി ദൈവപ്പുര, അഖിലൻ ചെറുകോട്, ദിലീപ് കുറ്റ്യാണിക്കാട്, കെ ആർ അജയൻ എന്നിവർ സംസാരിച്ചു. കവിയരങ്ങും നടന്നു. സി സുജു അധ്യക്ഷനായി. കെ ആർ രഞ്ജിത്ത് സ്വാഗതവും കെ ആർ രാജീവ് നന്ദിയും പറഞ്ഞു.