Social MediaTRENDING

ഇത്തവണ വയറിന്റെ മസിൽ കാണിക്കുകയല്ല, പകരം രാഹുൽ ഗാന്ധിയുടെ വക ഒറ്റക്കൈ പുഷ് അപ്പ്

തന്റെ ബോഡിബിൽഡിങ് കഴിവുകൾ പ്രദർശിപ്പിക്കുന്ന തിരക്കിലാണ് രാഹുൽ ഗാന്ധി

തന്റെ ബോഡിബിൽഡിങ് കഴിവുകൾ പ്രദർശിപ്പിക്കുന്ന തിരക്കിലാണ് രാഹുൽ ഗാന്ധി. കേരളത്തിൽ വന്ന് മത്സ്യത്തൊഴിലാളികൾക്ക് ഒപ്പം രാഹുൽ കടലിൽ പോയിരുന്നു.ഇതിന് പിന്നാലെ നനഞ്ഞൊട്ടി നിൽക്കുന്ന രാഹുലിന്റെ വയറിലെ മസിൽ കാണിക്കുന്ന ചിത്രവും വന്നു.

ഇപ്പോഴിതാ രാഹുൽഗാന്ധി പുഷ്അപ്പ് എടുക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നു. തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു രാഹുൽഗാന്ധി.

ഒരു പെൺകുട്ടിയോടൊപ്പം ആണ് രാഹുൽ ഗാന്ധിയുടെ പുഷ് അപ്പ് മത്സരം. 15 പുഷ്അപ്പ് എടുക്കാമോ എന്നായിരുന്നു വെല്ലുവിളി. ആദ്യം രണ്ടു കൈകൊണ്ട് 15 പുഷ് അപ്പ് എടുത്ത രാഹുൽഗാന്ധി പിന്നീട് ഒരു കൈ കൊണ്ട് പുഷ്അപ്പ് എടുക്കാമോയെന്ന് പെൺകുട്ടിയോട് ചോദിച്ചു. എന്നിട്ട് ഒരു കൈകൊണ്ട് പുഷ് അപ്പ് എടുത്തു കാണിക്കുകയായിരുന്നു.

സെന്റ് ജോസഫ് മെട്രിക്കുലേഷൻ ഹയർസെക്കൻഡറി സ്കൂൾ ആയിരുന്നു വേദി. പുഷ് അപ്പിൽ മാത്രമല്ല നൃത്തത്തിലും ഒരു കൈ നോക്കി രാഹുൽ ഗാന്ധി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker