Social MediaTRENDING

രാഹുൽഗാന്ധി മത്സ്യത്തൊഴിലാളികൾക്ക് ഒപ്പം കടലിൽ ചാടിയെങ്കിൽ അസമിൽ തേയില തൊഴിലാളികൾക്കൊപ്പം നൃത്തംചെയ്ത് പ്രിയങ്ക ഗാന്ധി

കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ആണ് പ്രിയങ്കയുടെ നൃത്തം പോസ്റ്റ് ചെയ്തിരിക്കുന്നത്

കേരളത്തിലെത്തിയ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സ്യത്തൊഴിലാളികൾക്ക് ഒപ്പം കടലിൽ ചാടിയതിനെ കുറിച്ച് അനുകൂലവും പ്രതികൂലവുമായ ചർച്ച നടക്കുകയാണ്. ഈ വാർത്തക്കിടയിലാണ് അസമിൽ ആദിവാസി വിഭാഗത്തിൽപെട്ട തേയില തൊഴിലാളികൾക്കൊപ്പം പ്രിയങ്കഗാന്ധി നൃത്തം ചെയ്തു എന്ന വാർത്ത വരുന്നത്.

കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ആണ് പ്രിയങ്കയുടെ നൃത്തം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു കൂട്ടം പെൺകുട്ടികൾക്കൊപ്പം ആണ് പ്രിയങ്ക നൃത്തം വച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ അസമുമുണ്ട്. രണ്ടു ദിവസമായി ഇവിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആണ് പ്രിയങ്കാഗാന്ധി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker