LIFEMovie

അജിത്ത് സാര്‍ രാത്രി ഫോണ്‍ വിളിച്ചത് ഒരിക്കലും മറക്കില്ല: ശക്തി സൗന്ദര്‍ രാജന്‍

മിരുതന്‍, ടിക്-ടിക്-ടിക്, റ്റെഡി തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമാ പ്രേക്ഷകരുടെ ഇടയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് ശക്തി സൗന്ദര്‍ രാജന്‍. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സംസാരിക്കുന്ന പ്ലോട്ടിലെ പുതുമ തന്നെയാണ് പലപ്പോഴും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. സൗത്ത് ഇന്ത്യയിലെ ആദ്യ സോംബി ചിത്രം എന്ന നിലയില്‍ പ്രസിദ്ധമാണ് ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്ത മിരുതന്‍. ജയംരവി നായകനായെത്തിയ ചിത്രം വലിയ വിജയം നേടിയിരുന്നു. മിരുതന് ശേഷം ജയംരവിയും ശക്തി സൗന്ദര്‍ രാജനും ഒന്നിച്ച ടിക്-ടിക്-ടിക് എന്ന ചിത്രം സ്‌കൈ-ഫൈ ജോണറിലുള്ള ത്രില്ലറായിരുന്നു. ശക്തി സൗന്ദര്‍ രാജന്റെ ഏറ്റവും പുതിയ ചിത്രമായ റ്റെഡി മാര്‍ച്ച് 12 നാണ് പ്രദര്‍ശനത്തിനെത്തുന്നത്

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു സംഭവം തുറന്ന് പറഞ്ഞത്. തന്റെ ആദ്യ ചിത്രമായ നാണയത്തിന്റെ ട്രൈലര്‍ കണ്ട ശേഷം തല അജിത്ത് കുമാര്‍ തന്നെ രാത്രി വിളിച്ച് അഭിനന്ദനം അറിയിച്ച കാര്യമാണ് സംവിധായകന്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. ട്രൈലര്‍ അദ്ദേഹത്തിന് ഒത്തിരി ഇഷ്ടപ്പെടുകയും ചിത്രത്തിന്റെ വിജയപരാജയങ്ങളെ അടിസ്ഥാനപ്പെടുത്തി സ്വന്തം മേക്കിംഗ് സ്റ്റൈല്‍ മാറ്റരുതെന്നും അദ്ദേഹം ഉപദേശിച്ചതായും ശക്തി പറയുന്നു. തന്നെപ്പോലൊരു തുടക്കക്കാരനെ വിളിച്ച് ഇത്രയും പറയണ്ട കാര്യമില്ലാതിരുന്നിട്ടും അങ്ങനെ ചെയ്തത് അദ്ദേഹത്തിന്റെ വലിയ മനസുകൊണ്ടാണെന്നും ശക്തി സൗന്ദര്‍ രാജന്‍ പറയുന്നു

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker