
ലൈഫ് മിഷന് പദ്ധതിയുടെ മറവില്‍ അധോലോക ഇടപാട് നടന്നെന്ന് സിബിഐ. സുപ്രീം കോടതിയിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. വലിയ വീഴ്ചകള്‍ ലൈഫ് ഇടപാടില്‍ നടന്നെന്ന് സിബിഐ കോടതിയെ അറിയിച്ചു.
പദ്ധതിയുടെ മറവില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ കൂടി പങ്കെടുത്ത അധോലോക ഇടപാട് നടന്നെന്നാണ് സിബിഐയുടെ വാദം. സിബിഐ ഇതുവരെ നടത്തിയ അന്വേഷണങ്ങളുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.