CrimeNEWS

അവളെ വിവാഹം കഴിക്കാമോ? ബലാത്സംഗ കേസിലെ പ്രതിയോട് സുപ്രീംകോടതി

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ആണ് ഈ ചോദ്യം ഉന്നയിച്ചത്

ബലാത്സംഗക്കേസിലെ പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോ എന്ന് സുപ്രീംകോടതി. മഹാരാഷ്ട്ര സംസ്ഥാന സർക്കാർ ജീവനക്കാരനായ മോഹിത് സുഭാഷ് ചാവാന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചതാണ് കേസ്.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ആണ് ഈ ചോദ്യം ഉന്നയിച്ചത്. ജാമ്യം ലഭിച്ചില്ലെങ്കിൽ പ്രതിക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്ന് പ്രതിഭാഗം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കുട്ടിയെ വിവാഹം കഴിക്കാൻ ആകുമോ എന്ന ചോദ്യം കോടതി ഉന്നയിച്ചത്. വിവാഹം കഴിക്കാൻ തയ്യാറാണെങ്കിൽ തങ്ങൾ സഹായിക്കാമെന്നും അല്ലെങ്കിൽ ജോലി പോകുമെന്നും ജയിലിൽ പോകേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി.

പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറായിരുന്നു എന്നും എന്നാൽ പെൺകുട്ടി അത് നിരസിച്ചു എന്നും പ്രതി കോടതിയെ അറിയിച്ചു. ഇപ്പോൾ താൻ വിവാഹിതനാണെന്നും വീണ്ടും വിവാഹം കഴിക്കാൻ ആകില്ലെന്നും പ്രതി കൂട്ടിച്ചേർത്തു. അറസ്റ്റ് ചെയ്താൽ തന്റെ ജോലി നഷ്ടപ്പെടുമെന്നും പ്രതി പറഞ്ഞു. പിന്നാലെ പ്രതിയുടെ അറസ്റ്റ് കോടതി നാലാഴ്ചത്തേയ്ക്ക് തടഞ്ഞു.

വിവാഹത്തിന് പ്രതിയുടെ മാതാവ് മുമ്പ് സമ്മതിച്ചിരുന്നു എന്നും അതിനു ശേഷമാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത് എന്നുമാണ് പ്രതിഭാഗം ബോധിപ്പിച്ചത്. എന്നാൽ പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയായി വിവാഹം നടത്താമെന്ന ധാരണയിൽ രേഖ തയ്യാറാക്കിയിരുന്നു എന്നും പ്രതി ഏകപക്ഷീയമായി പിൻമാറുകയായിരുന്നു ഇരയുടെ വക്കീൽ അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker