Big Breaking

തോമസ് ഐസക്കിനേയും ജി സുധാകരനേയും മത്സരിപ്പിക്കണം, ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ അഭിപ്രായം

ജില്ലാസെക്രട്ടറിയേറ്റ് നൽകുന്ന നിർദേശം അനുസരിച്ച് ആയിരിക്കും സംസ്ഥാനസമിതി സ്ഥാനാർഥിപ്പട്ടിക പരിശോധിച്ച് പ്രഖ്യാപനം നടത്തുക

ഇളവു നൽകി മന്ത്രിമാരായ തോമസ് ഐസക്കിനേയും ജി സുധാകരനേയും വീണ്ടും മത്സരിക്കണമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ അഭിപ്രായം ഉയർന്നു. വിജയസാധ്യത പരിഗണിക്കണമെന്നാണ് നിർദ്ദേശം.

ആലപ്പുഴയിൽ ഡോക്ടർ തോമസ് ഐസക്കിനും അമ്പലപ്പുഴയിൽ ജി സുധാകരനും വിജയ സാധ്യത ഉണ്ട് എന്നാണ് അഭിപ്രായം. ഇരുവരും മത്സരിച്ചാൽ രണ്ട് മണ്ഡലങ്ങളും നിലനിർത്താമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.

ജില്ലാസെക്രട്ടറിയേറ്റ് നൽകുന്ന നിർദേശം അനുസരിച്ച് ആയിരിക്കും സംസ്ഥാനസമിതി സ്ഥാനാർഥിപ്പട്ടിക പരിശോധിച്ച് പ്രഖ്യാപനം നടത്തുക. സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ യോഗത്തിൽ പങ്കെടുത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker