LIFEMovie

തെലുങ്ക് ദൃശ്യം 2 മാര്‍ച്ച് 5 ന് തുടങ്ങും

ലോകസിനിമയില്‍ ദൃശ്യം എന്ന ഒരൊറ്റ ചിത്രം കൊണ്ട് അടയാളപ്പെടുത്തപ്പെട്ട സംവിധായകനാണ് ജീത്തു ജോസഫ്. ലോകവ്യാപകമായി ദൃശ്യം 2 ശ്രദ്ധിക്കപ്പെട്ടതോടെ സംവിധായകന്റെ ആരാധകരായി മാറിയിരിക്കുകയാണ് ചലച്ചിത്രമേഖലയിലെ ഭൂരിഭാഗം പേരും. വലിയ വിജയമായ ദൃശ്യം 2 തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ് ജീത്തു ജോസഫും കൂട്ടരും. ചിത്രത്തിന്റെ ചിത്രീകരണം മാര്‍ച്ച് 5 ന് ആരംഭിക്കും. ദൃശ്യം 2 തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒന്നാം ഭാഗത്തില്‍ പ്രത്യക്ഷപ്പെട്ട വെങ്കടേഷ്, മീന, നാദിയ മൊയ്തു, എസ്തര്‍ തുടങ്ങിയ താരങ്ങളും രണ്ടാം ഭാഗത്തിലുണ്ടാവും. ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടും

2013 ലാണ് ജീത്തു ജോസഫ് എന്ന സംവിധായകന്റെ കരിയര്‍ മാറ്റിമറിച്ച ദൃശ്യം റിലീസ് ചെയ്തത്. മലയാള സിനിമ ഇന്നോളം കണ്ടിട്ടില്ലാത്ത ക്രൈം ത്രില്ലറിന്റെ കഥാകദന രീതി ആ സിനിമയ്ക്ക് നിരൂപക പ്രശംസ നേടിക്കൊടുത്തു എന്ന് മാത്രമല്ല ടിക്കറ്റ് വില്പനയിലൂടെ 50 കോടി മറികടന്ന ആദ്യ മലയാള സിനിമയാകുകയും ചെയ്തു ദൃശ്യം. ഈ കോവിഡ് കാലത്ത് ഒ ടി ടി ആയി ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ദൃശ്യം 2 ഒന്നാം ഭാഗത്തിനൊപ്പമോ മുകളിലോ നില്‍ക്കുന്നു എന്നത് ജീത്തു ജോസഫ് എന്ന സംവിധായകന്റെ പ്രതിഭ തെളിയിക്കുന്നു. മോഹന്‍ലാലിനൊപ്പം പ്രധാന കഥാപാത്രങ്ങളായെത്തിയ അഭിനേതാക്കളുടെ മികച്ച പ്രകടനം തന്നെയാണ് ദൃശ്യം 2 ന്റെ പ്രത്യേകത. ജീത്തു ജോസഫ് എന്ന പ്രതിഭ ഒരുക്കിയ മികച്ച തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്

ആമസോണ്‍ പ്രൈമിലൂടെ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് ലോകവ്യാപകമായി മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മോഹന്‍ലാല്‍ എന്ന നടന്റെ പ്രകടനത്തെക്കുറിച്ച് എടുത്ത് പറഞ്ഞാണ് ഓരോ റിപ്പോര്‍ട്ടും പുറത്ത് വരുന്നത്. ജീത്തു ജോസഫ് എന്ന സംവിധായകന്റെ മികച്ച തിരക്കഥയുടെ മികച്ച അവതരണമാണ് സിനിമയുടെ പ്രധാന ആകര്‍ഷക ഘടകം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker