
വാഹന പണിമുടക്കിനെ തുടര്‍ന്ന് ചൊവ്വാഴ്ച നടക്കാനിരുന്ന ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റിവെച്ചു.
മാര്‍ച്ച് എട്ടിലേക്കാണ് മാറ്റിവെച്ചത്. എസ്എസ്എല്‍സി പരീക്ഷയും മാറ്റി. എട്ടാം തീയതി നടത്തിയേക്കും. അതേസമയം, മറ്റു തീയതികളിലെ പരീക്ഷകള്‍ക്കു മാറ്റമില്ല. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ചാണ് സംയുക്ത സമരസമിതി ചൊവ്വാഴ്ച വാഹന പണിമുടക്ക് പ്രഖ്യാപിച്ചത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് പണിമുടക്ക്.
അതേസമയം, എംജി സര്‍വ്വകലാശാലയും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.