
ഈ വർഷം ആദ്യം ചൊവ്വയിലിറങ്ങി നാസയുടെ പര്യവേഷണ പേടകം ചരിത്രം സൃഷ്ടിച്ചിരുന്നു. ഏഴു മാസം സഞ്ചരിച്ചാണ് ഫെബ്രുവരി 19ന് പേടകം ചൊവ്വയിൽ ഇറങ്ങിയത്. 300 കോടി അമേരിക്കൻ ഡോളർ ചെലവിട്ടാണ് നാസയുടെ പദ്ധതി. ഈ പേടകത്തെ ഭൂമിയിൽ ഇരുന്നു നിയന്ത്രിക്കുന്നതോ ഒരു ഇന്ത്യക്കാരൻ.
നാസയിൽ പ്രവർത്തിക്കുന്ന പ്രൊഫസർ സഞ്ജീവ് ഗുപ്തയാണ് പേടകം ഭൂമിയിൽ ഇരുന്ന് നിയന്ത്രിക്കുന്നത്. ദക്ഷിണ ലണ്ടനിലെ ഒരു ഫ്ലാറ്റിൽ ഇരുന്നാണ് സഞ്ജീവ് ഈ ദൗത്യം നടത്തുന്നത്. യഥാർത്ഥത്തിൽ കാലിഫോർണിയയിലെ നാസ ഓഫീസിലായിരുന്നു സഞ്ജീവ് ഇരിക്കേണ്ടിയിരുന്നത്. എന്നാൽ കൊവിഡ് നിയന്ത്രണങ്ങളിൽ പെട്ടതോടെ സഞ്ജീവ് ലണ്ടനിൽ കുടുങ്ങി.
കാലിഫോർണിയയിലെ ഓഫീസിൽ എത്താൻ ആകില്ലെന്ന് ഉറപ്പിച്ചതോടെ ലണ്ടനിൽ ഒരു സിംഗിൾ ബെഡ് റൂം ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുകയായിരുന്നു സഞ്ജീവ്. “സ്വന്തം വീട്ടിലിരുന്ന് ഭാര്യയുടെയും കുട്ടികളുടെയും ഉറക്കം കളയണ്ട കാര്യമില്ലല്ലോ ” സഞ്ജീവ് ഒരു മാധ്യമത്തോട് പറഞ്ഞു.