KeralaNEWS

നടിയെ ആക്രമിച്ച കേസ്‌; വിചാരണ പൂര്‍ത്തിയാക്കാന്‍ 6 മാസം കൂടി നീട്ടിനല്‍കി

നടിയെ ആക്രമിച്ച കേസില്‍ വീണ്ടും വഴിത്തിരിവ്‌. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി നീട്ടിനല്‍കി സുപ്രീംകോടതി. പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് നല്‍കിയ ഹര്‍ജി ജസ്റ്റിസ് എ.ഐം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. ഇത് അവസാനത്തെ നേതൃത്വമാണെന്നും ഇതില്‍ കൂടുതല്‍ സമയം നല്‍കില്ലെന്നും കോടതി വ്യക്തമാക്കി.

വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം സമയം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിചാരണക്കോടതി ജഡ്ജി കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ കത്ത് നല്‍കിയിരുന്നു. പ്രോസിക്യുഷന്റെ ട്രാന്‍സ്ഫര്‍ പെറ്റിഷനുകളും, പ്രോസിക്യുട്ടര്‍ ഹാജരാവാത്തതിനാലുമാണ് നിര്‍ദേശിച്ച സമയത്തിന് ഉള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് പ്രത്യേക കോടതി ജഡ്ജി സുപ്രീം കോടതിക്ക് കൈമാറിയ കത്തില്‍ വ്യക്തമാക്കി.
ഇത് രണ്ടാംതവണയാണ് വിചാരണ പൂര്‍ത്തിയാക്കാന്‍ ഉള്ള സമയം സുപ്രീംകോടതി നീട്ടി നല്‍കുന്നത്

അതേസമയം, കഴിഞ്ഞ ദിവസം കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി വിചാരണക്കോടതി തളളിയിരുന്നു. പ്രധാന സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാൻ ദിലീപ് ശ്രമിച്ചു എന്നുപറഞ്ഞാണ് ജാമ്യം റദ്ദാക്കാൻ ഹർജി നൽകിയത്. വിപിൻ ലാൽ, ജിൻസൺ എന്നിവരെയാണ് ഭീഷണിപ്പെടുത്തിയത് എന്നാണ് ഹർജിയിൽ പറയുന്നത്. എന്നാൽ കഴിഞ്ഞ വർഷം ജനുവരിയിൽ മൊഴിമാറ്റാൻ ശ്രമം ഉണ്ടായി എന്ന് പറയുന്ന സാക്ഷികൾ പരാതി പറയുന്നത് ഒക്ടോബറിൽ മാത്രമാണ് എന്ന് ദിലീപ് വാദിച്ചു. അതുകൊണ്ടുതന്നെ ഈ നീക്കം സംശയാസ്പദമാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തനിക്കെതിരെ തെളിവുകൾ കണ്ടെത്തിയില്ല എന്നും ഈ സാഹചര്യത്തിൽ ഹർജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker