KeralaNEWS

കോഴിക്കോട് നോർത്തിൽ സിപിഎമ്മിനു വേണ്ടി സംവിധായകൻ രഞ്ജിത്ത്, ഔദ്യോഗിക സ്ഥിരീകരണം താമസിയാതെ

മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഐഎമ്മിലെ ഉന്നത നേതാക്കളുമായും രഞ്ജിത്തിന് ബന്ധമുണ്ട്

നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്തിൽ നിന്ന് സംവിധായകൻ രഞ്ജിത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സൂചന.ആദ്യ ഘട്ടം മുതൽ തന്നെ രഞ്ജിത്തിന്റെ പേര് ഉയർന്നുവന്നിരുന്നു എങ്കിലും ഇപ്പോഴതിൽ ധാരണയായി എന്നാണ് സൂചന. പ്രഖ്യാപനം താമസിയാതെ ഉണ്ടായേക്കും.

നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് തവണ മത്സരിച്ചവർ മാറണമെന്നാണ് സിപിഐഎമ്മിൽ പൊതുധാരണ. ഈ ധാരണയുടെ അടിസ്ഥാനത്തിൽ എ പ്രദീപ്കുമാർ മാറിനിൽക്കേണ്ടി വരും. അങ്ങിനെയാണ് മണ്ഡലത്തിലെ താമസക്കാരൻ കൂടിയായ രഞ്ജിത്തിന്റെ പേര് ഉയർന്നുവന്നത്.

മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഐഎമ്മിലെ ഉന്നത നേതാക്കളുമായും രഞ്ജിത്തിന് ബന്ധമുണ്ട്. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷൻ പ്രകടനപത്രിക പുറത്തിറക്കിയത് രഞ്ജിത്താണ്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എ പ്രദീപ്കുമാർ കോൺഗ്രസിന്റെ പി എം സുരേഷ് ബാബുവിനെയാണ് പരാജയപ്പെടുത്തിയത്. 2011ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പി വി ഗംഗാധരനെ പ്രദീപ്കുമാർ പരാജയപ്പെടുത്തി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker