KeralaNEWS

ആഴിമല കടലില്‍ കുളിക്കാനിറങ്ങിയ 2 പേരെ കാണാതായി, ഒരാളുടെ മൃതദേഹം കണ്ടെത്തി

കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി. ഒരാളുടെ മൃതദേഹം കണ്ടെത്തി. പേയാട് സ്വദേശിയും കപ്പ ടിവി സൗണ്ട് എഞ്ചിനിയറുമായ പ്രശാന്ത് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

തിരുവനന്തപുരം ആഴിമല കടല്‍തീരത്താണ് സംഭവം. രാവിലെ പ്രശാന്തന്‍ സുഹൃത്തുമായി കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍ പെടുകയായിരുന്നു. ഇരുവരും തിരയില്‍ പെടുന്നത് മത്സ്യത്തൊഴിലാളികള്‍ കണ്ടെങ്കിലും പാറയുള്ള മേഖലയായതിനാല്‍ ഇരുവരേയും പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് കോസ്റ്റല്‍ പോലീസും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലിനൊടുവില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker