
കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ കോവിൻ വെബ്സൈറ്റ് വഴി മാത്രം. രണ്ടാംഘട്ട വാക്സിനേഷൻ രജിസ്ട്രേഷൻ www.cowin.gov.in എന്ന വെബ്സൈറ്റിലൂടെ മാത്രം. കോവിൻ ആപ്പ് ഉപയോഗിച്ചുള്ള രജിസ്ട്രേഷൻ സാധ്യമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം രാജ്യത്ത് രണ്ടാംഘട്ട വാക്സിൻ രജിസ്ട്രേഷൻ ആരംഭിച്ചു. രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ തുടങ്ങി. 60 വയസ്സിന് മുകളിലുള്ളവർക്കും രോഗാവസ്ഥയിൽ ഉള്ള 45 വയസ്സിന് മുകളിലുള്ളവർക്കും രജിസ്റ്റർ ചെയ്യാം. 27 കോടി ജനങ്ങൾ ഈ ഘട്ടത്തിൽ കോവിഡ് വാക്സിൻ സ്വീകരിക്കുമെന്നാണ് കണക്കുകൂട്ടൽ.
പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് വാക്സിൻ സ്വീകരിച്ചു.” വാക്സിൻ എടുത്തു കഴിഞ്ഞു,എനിക്ക് തോന്നിയതേ ഇല്ല ” കുത്തിവെപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പുതുച്ചേരി സ്വദേശി നേഴ്സ് പി നിവേദ ആണ് പ്രധാനമന്ത്രിക്ക് വാക്സിൻ എടുത്തത്. ഒപ്പമുണ്ടായിരുന്നത് മലയാളി നഴ്സ് തൊടുപുഴ സ്വദേശി റോസമ്മ അനിലാണ്. പ്രധാനമന്ത്രി ട്വീറ്റ് ചെയ്ത വാക്സിൻ എടുക്കുന്ന ചിത്രത്തിൽ റോസമ്മയും ഉണ്ട്.