LIFEMovie

പുതിയ ചിത്രവുമായി ‘ഉദയ’: സംവിധാനം മഹേഷ് നാരായണന്‍

ലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഫിലിം പ്രൊഡക്ഷന്‍ ബാനറായിരുന്ന ഉദയ വീണ്ടും നിര്‍മ്മാണ രംഗത്തേക്ക് തിരിച്ചെത്തുന്നു. ഉദയയ്ക്ക് വേണ്ടി ഈ തലമുറയിലെ സാരഥി കുഞ്ചാക്കോ ബോബനാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘അറിയിപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനാണ്. ടേക്ക് ഓഫ് എന്ന ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ച സാങ്കേതിക പ്രവര്‍ത്തകരെല്ലാം പുതിയ ചിത്രത്തിലും ഉണ്ടായിരിക്കുമെന്ന് നിര്‍മ്മാതാവ് തന്നെയാണ് അറിയിച്ചത്. കൊച്ചിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ജൂണില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലെ താരങ്ങളെ പറ്റിയുള്ള വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. കുഞ്ചാക്കോ ബോബനെ നായകനാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ ആയിരുന്നു ഉദയയുടെ രണ്ടാം വരവിലെ ആദ്യനിര്‍മ്മാണ സംരംഭം

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker