
പശ്ചിമബംഗാളിൽ ആർജെഡിയുമായി സഖ്യമുണ്ടാക്കാൻ തൃണമൂൽ കോൺഗ്രസ്. ബംഗാളിലെ തെരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങളിലേക്ക് ഉള്ള സ്ഥാനാർഥിപ്പട്ടിക ഇന്ന് പുറത്തിറക്കാൻ ഇരിക്കെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബിഹാർ പ്രതിപക്ഷനേതാവ് തേജസ്വി യാദവുമായി കൂടിക്കാഴ്ച നടത്തും. അതുകൊണ്ടുതന്നെ സ്ഥാനാർഥി പ്രഖ്യാപനം വൈകാൻ ആണ് സാധ്യത.
ഹൗറ, പശ്ചിമ ബർദ്വാൻ, കൊൽക്കത്തയിലെ ചില പോക്കറ്റുകൾ, അതിർത്തി ജില്ലകൾ എന്നിവിടങ്ങളിൽ ബീഹാറി ജനസാന്ദ്രത കൂടുതലാണ്. ഇവിടങ്ങളിലെ മണ്ഡലങ്ങളിൽ ആർ ജെ ഡിയെ മത്സരിപ്പിക്കാനാണ് തൃണമൂൽ കോൺഗ്രസ് ആലോചിക്കുന്നത്.
കാളിഘട്ട് ക്ഷേത്രത്തിൽ പൂജ നടത്തിയതിനുശേഷം ആയിരിക്കും തേജസ്വി യാദവ് മമതാ ബാനർജിയെ കാണുക. മമതാ ബാനർജിയുടെ ഔദ്യോഗികവസതിയിൽ ആകും കൂടിക്കാഴ്ച. 10 മുതൽ 12 സീറ്റുകളിൽ ആർജെഡി മത്സരിക്കുമെന്നാണ് സൂചന.