
78-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ ഓണ്‍ലൈനായി പ്രഖ്യാപിച്ചു. കോവിഡ് പശ്ചാത്തലത്തിലാണ് ഇത്തവണ പരസ്കാരങ്ങള്‍ ഓണ്‍ലൈനായ പ്രഖ്യാപിച്ചത്. ഡ്രാമ വിഭാഗത്തില്‍ മികച്ച നടനായി അന്തരിച്ച നടന് ചാഡ്വിക് ബോസ്മാനെ തിരഞ്ഞെടുത്തു.
മ്യൂസിക്കല്‍/ കോമഡി വിഭാഗത്തില്‍ മികച്ച നടിയായി ഐ ഡോണ്ട് കെയര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് റോസ്മുണ്ട് പൈക്കിനെ തിരഞ്ഞെടുത്തു. ടെലിവിഷന്‍ വിഭാഗത്തില്‍ ദി ക്രൗണ്‍ നാല് പുരസ്കാരങ്ങള്‍ നേടി. മികച്ച സീരീസ്, മികച്ച നടി, മികച്ച നടന്, മികച്ച സഹനടി എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം സ്വന്തമാക്കിയത്.
മറ്റു പ്രധാന പുരസ്കാരങ്ങൾ
മികച്ച സിനിമ (ഡ്രാമ): നോമാഡ്ലാൻഡ്
മികച്ച സിനിമ (മ്യൂസികൽ/ കോമഡി): ബൊരാത് സബ്സീക്വന്റ് മൂവീഫിലിം
മികച്ച സംവിധായകൻ: ക്ലോ ഷാവോ (നൊമാഡ്ലാൻഡ്)
മികച്ച നടി (ഡ്രാമ): ആൻഡ്ര ഡേ (ദി യുനൈറ്റഡ് സ്റ്റേറ്റ്സ് വേഴ്സസ് ബില്ലീ ഹോളിഡേ)
മികച്ച നടൻ (ഡ്രാമ): ചാഡ്വിക് ബോസ്മാൻ (ബ്ലാക്ക് ബോട്ടം)
മികച്ച നടി (മ്യൂസികൽ/ കോമഡി): റോസമണ്ട് പൈക് (ഐ കെയർ എ ലോട്ട്)
മികച്ച നടൻ (മ്യൂസികൽ/ കോമഡി): സച്ചാ ബാരൺ കൊഹൻ (ബൊരാത് സബ്സീക്വന്റ് മൂവീഫിലിം)
മികച്ച സ്വഭാവ നടി: ജൂഡി ഫോസ്റ്റർ (മൗറീറ്റേനിയൻ)
മികച്ച സ്വഭാവ നടൻ: ഡാനിയൽ കലൂയ്യ (ജൂദാസ് ആന്റ് ബ്ലാക്ക് മിസിഹാ)
മികച്ച തിരക്കഥ: ആരോൺ സോർക്കിൻ (ദി ട്രയൽ ഓഫ് ദി ഷിക്കോഗോ 7)
മികച്ച വിദേശ ഭാഷ ചിത്രം– മിനാരി (സംവിധായകൻലീ ഐസക് ചംഗ്)
മികച്ച ആനിമേഷൻ ചിത്രം: സോൾ
മികച്ച ഒറിജനൽ ഗാനം: ലോ സീ… (ദി ലൈഫ് എഹെഡ്)
മികച്ച ഒറിജനൽ സ്കോർ– സോൾ (ആനിമേഷൻ ചിത്രം)
മികച്ച ടെലിവിഷൻ സീരീസ് (ഡ്രാമ)– ദി ക്രൗൺ (നെറ്റ്ഫ്ലിക്സ്)
മികച്ച ടെലിവിഷൻ സീരീസ് (മ്യൂസികൽ/കോമഡി)– ഷിറ്റ്സ് ക്രീക്ക്