IndiaNEWS

24 മണിക്കൂറിനിടെ 15,510 കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് കേസുകള്‍ മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ
15,510 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1,10,96,731 ആയി. ഒറ്റ ദിവസത്തിനിടെ 106 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ 1,57,157 പേരാണ് രോഗം ബാധിച്ച് മരിച്ചത്.

11,288 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ 1,07,86,457 പേരാണ് രോഗമുക്തരായത്. നിലവില്‍ 1,68,627 ആളുകള്‍ ചികിത്സയിലാണ്.1,43,01,266 ആളുകളാണ് രാജ്യത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. 60 വയസിന് മുകളിലുള്ളവര്‍ക്ക് രാജ്യത്ത് ഇന്നുമുതല്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചു. പ്രധാനമന്ത്രി ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker