
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൊവിഡ് വാക്സിൻ നൽകിയ സംഘത്തിൽ മലയാളിയും തൊടുപുഴ സ്വദേശിനിയുമായ റോസമ്മ അനിലും. പുതുച്ചേരി സ്വദേശി നിവേദ യാണ് പ്രധാനമന്ത്രിക്ക് വാക്സിൻ നൽകിയത്. ഈ സമയത്ത് ഒപ്പമുണ്ടായിരുന്ന ആളാണ് റോസമ്മ അനിൽ. പ്രധാനമന്ത്രി ട്വീറ്റ് ചെയ്ത ചിത്രത്തിലും റോസമ്മ ഉണ്ട്.
തിങ്കളാഴ്ച രാവിലെയാണ് പ്രധാനമന്ത്രി ദില്ലി എയിംസിൽ വാക്സിൻ സ്വീകരിച്ചത്.