
ദൃശ്യം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലേക്ക് കുടിയേറയവരാണ് ജോര്‍ജുകുട്ടിയും കുടുംബവും. അബദ്ധവശാല്‍ ഒരു കൊലപാതകം ചെയ്യേണ്ടി വരുന്ന ഭാര്യയേയും മകളേയും രക്ഷിക്കാന്‍ ഒരച്ഛന് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിലൂടെ നമ്മള് കണ്ടത്. ജോര്‍ജുകുട്ടിയേയും കുടുംബത്തേയും മലയാളികള്‍ക്ക് കൈവെള്ളയിലെ രേഖപോല്‍ ഇപ്പോള്‍ പരിചിതമാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രദര്‍ശനത്തിനെത്തിയപ്പോഴും വലിയ വിജയവും നിരൂപക പ്രശംസയുമാണ് ലഭിച്ചത്. ജോര്‍ജുകുട്ടിയുടെ രണ്ടാമത്തെ മകള്‍ അനുവായി സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടത് എസ്തറാണ്. ദൃശ്യം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ താരത്തിന് വലിയ പ്രേക്ഷക പ്രീതി നേടിയെടുക്കുവാന്‍ സാധിച്ചിട്ടുണ്ട്. ദൃശ്യം 2 വിലും മികച്ച പ്രകടനമാണ് എസ്തര് കാഴ്ച വെച്ചിരിക്കുന്നത്
എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത് എസ്തര് കഴിഞ്ഞ ദിവസം പങ്ക് വെച്ച തന്റെ ചില ചിത്രങ്ങളും അതിന് താഴെയെത്തിയ ചില കമന്റുകളുമാണ്. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിക്കായി ബാംഗ്ലൂരില്‍ എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് എസ്തര് പങ്കു വെച്ചത്. പാര്‍ട്ടികള്‍ വെറുക്കുന്നു വീട്ടില്‍ പോകട്ടെ എന്ന് കുറിച്ചുകൊണ്ടായിരുന്നു എസ്തര് ചിത്രങ്ങള്‍ പങ്ക് വെച്ചത്. ഗ്ലാമര്‍ വേഷത്തിലുള്ള ഫോട്ടോസിന് താഴെ നിരവധി കമന്റുകളായിരുന്നു എത്തിയിരുന്നത്. അതില്‍ ഒരു കമന്റും അതിന് എസ്തര് നല്കിയ മറുപടിയുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്
‘ഹിന്ദിയില്‍ അഭിനയിക്കാനുള്ള യോഗ്യതയായി……ഇനി ഇംഗ്ലീഷ് ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള കഴിവ് കാണിക്കണം’ എന്നായിരുന്നു കമന്റ്. ഇതിന് മറുപടിയുമായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടത്. ‘ എന്റെ യോഗ്യത നിശ്ചയിക്കാന്‍ സാര്‍ ആരാണ്’ എന്നായിരുന്നു എസ്തറിന്റെ മറുചോദ്യം. എസ്തറിന്റെ മറുപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തെത്തിയിരുന്നു
എസ്തറിന്റെ ഫോട്ടോയ്ക്ക് നിരവധി കമന്റുകളാണ് നിമിഷം നേരം കൊണ്ട് എത്തിയത്. ‘ആ റാണി ചേച്ചി ഇതൊന്നും കാണുന്നില്ലേ’ എന്നായിരുന്നു ഫോട്ടോയ്ക്ക് താഴെ വന്ന രസകരമായ കമന്റ്. മുംബൈയില്‍ ബിരുദ പഠന വിദ്യാര്‍ത്ഥിയാണ് എസ്തര്. നിരവധി ചിത്രങ്ങളില്‍ ബാലതാരമായി പ്രത്യക്ഷപ്പെട്ടിട്ടുള്ള എസ്തര് ആദ്യമായി നായികയായി എത്തിയത് ഷാജി എന്‍ കരുണന് സംവിധാനം ചെയ്ത ഓള് എന്ന ചിത്രത്തിലായിരുന്നു. സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജില് എന്ന ചിത്രമാണ് എസ്തറിന്റേതായി ഉടന്‍ പുറത്തിറാങ്ങാനുള്ളത്. വെങ്കിടേഷിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ തെലുങ്ക് റീമേക്കിലും എസ്തര് മകളായി അഭിനയിക്കും